Posted On
date_range Updated On
date_range ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്
മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ആമിറാത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന-രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ടാങ്കറിൽ നിന്നുള്ള ഇന്ധന ചോർച്ച നിയന്ത്രണവിധേയമാക്കി. അപകടസ്ഥലം സുരക്ഷിതമാക്കിയതായും അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.