ഒ.ഐ.സി.സി സുഹാര്‍ റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ്-ഓണം ആഘോഷം
Posted On
date_range Updated On
date_range സുഹാറില്‍ ഒ.ഐ.സി.സി ഈദ് -ഓണം ആഘോഷം
സുഹാര്‍: ഒ.ഐ.സി.സി സുഹാര്‍ റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഈദ്-ഓണം ആഘോഷം സംഘടിപ്പിച്ചു. ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപിള്ള ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജി മണര്‍കാട് അധ്യക്ഷത വഹിച്ചു. ഒ ഐ സി സി സീനിയര്‍ നേതാവ് എന്‍ ഒ ഉമ്മന്‍ ഓണ സന്ദേശം നല്‍കി. ഗാനമേള, നൃത്തം, കവിത രചന, അത്തപ്പൂക്കളം, കസേര കളി, വടം വലി മത്സരം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. നൗഷാദ് കാക്കടവ്, മമ്മൂട്ടി ഇടക്കുന്നം, അജോ കട്ടപ്പന, ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.
ജോണ്‍ വര്‍ഗീസ്, ആന്റോ നെയ്യാറ്റിന്‍കര, സുനില്‍ ഡി, ഇല്യാസ്, ഗിരീഷ്, ഷംസീര്‍, എല്‍ദോ, ലാലു, ജാക്സണ്‍, ബെന്‍സണ്‍, അജോ, ജെയ്‌സണ്‍ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.