‘ഓണം ഫിയസ്റ്റ 2025’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (എം.എൻ.എം.എ) ഒക്ടോബർ 17ന് റൂവി അൽ ഫെലാജ് ഗ്രാൻഡ് ഹാളിൽ നടത്തുന്ന ‘ഓണം ഫിയസ്റ്റ 2025’ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. റൂവി അൽ ഫവാൻ റെസ്റ്റാറന്റ് മിനി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. അൽ അമാനി മോഡേൺ ട്രേഡിങ്ങ് എം.ഡി രതീഷ് രാജൻ മുഖ്യാതിഥിയായി.
വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി, ജോയന്റ് സെക്രട്ടറി എം.കെ. അഭിലാഷ്, ജോയന്റ് ട്രഷറര്‍ മനോജ് കെ മേനോൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സുധ ചന്ദ്രശേഖർ, ബാബു വാദി കബീർ, റെഡ് ക്യുബ് ഇവന്റ് മാനേജർ ജയൻ രാജൻ കോക്കുരി, രതീഷ് പട്ടിയാത്ത്, വിബിത സുധീഷ്, രേഖ പ്രേം, മാധ്യമ പ്രവർത്തകർ, എം.എൻ.എം.എ കുടുംബാംഗങ്ങൾ, മറ്റ് സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു. മ്യൂസിക് ഡയറക്ടറും സൗണ്ട് എൻജിനീയറുമായ അജിത്ത് ജി കൃഷ്ണൻ ഗാനമാലപിച്ചു. എം.എൻ.എം.എ സെക്രട്ടറി ജയൻ ഹരിപ്പാട്, ട്രഷറർ പിങ്കു അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.