Posted On
date_range Updated On
date_range ഇന്ത്യന് എംബസിയില് ഓണാഘോഷം സംഘടിപ്പിച്ചു
മസ്കത്ത്: മസ്കത്ത് ഇന്ത്യന് എംബസിയില് ഓണാഘോഷം സംഘടിപ്പിച്ചു. എംബസി അങ്കണത്തില് ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ അംബാസഡര് ജി വി ശ്രീനിവാസിനെയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും വരവേറ്റു. എംബസി ഹാളില് പൂക്കളവും ഒരുക്കിയിരുന്നു.
മസ്കത്ത് പഞ്ചവാദ്യത്തിന്റെ പ്രകടനവും നടന്നു. എംബസി ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത ഓണാഘോഷം പരമ്പരാഗത രീതിയിലാണ് അരങ്ങേറിയത്.സമൃദ്ധമായ ഓണസദ്യയും എംബസി അധികൃതര് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.