ബർക്ക: ഒമാനിലെ ഫുട്ബൾ ക്ലബായ റിയൽ ബർക്ക എഫ്.സി ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും അടക്കം നൂറോളംപേർ ആഘോഷത്തിൽ പങ്കെടുത്തു. സെക്രട്ടറി ജോസഫ് ചെറിയാന്റെ സ്വാഗത പ്രഭാഷണത്തോടെ തുടങ്ങിയ പരിപാടിയിൽ പ്രസിഡന്റ് നദീർ ചേളന്നൂർ അധ്യക്ഷത വഹിച്ചു. തുടർന്ന് ക്ലബിന്റെ ക്യാപ്റ്റൻ മുൻജിദ്, സീനിയർ മെംബർ മുനീർ എന്നിവർ ആശംസ അറിയിച്ചു. ക്ലബ് അംഗങ്ങളായ ജാക്സൻ, സഫ്വാൻ, അൻഫാർ എന്നിവരുടെ നേതൃത്വത്തിൽ ഓണത്തിന്റെ ഗ്ലാമർ ഇനങ്ങളായ കമ്പ വലി, കസേരക്കളി തുടങ്ങിയ കായികമത്സരം സംഘടിപ്പിച്ചു. മത്സര ഇനങ്ങളിലെ ഓവറോൾ ചാമ്പ്യനായി മുഹമ്മദിനെ തെരഞ്ഞെടുത്തു. ട്രഷറര്‍ വിഷ്ണു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.