മസ്കത്ത്: എക്സൈസ് നികുതിക്ക് വിധേയമായ ഉൽപന്നങ്ങളുടെ നിർബന്ധിത പരിശോധന സംബന്ധിച്ച് പൊതുജനങ്ങൾക്ക് നികുതി അതോറിറ്റി ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു. വിപണിയുടെ വിശ്വാസ്യതയും ഉപഭോക്തൃസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, മധുരപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഒഴികെയുള്ള എക്സൈസ് നികുതി ബാധകമായ എല്ലാ ഉൽപന്നങ്ങളിലും സാധുവായ ഡിജിറ്റൽ നികുതി സ്റ്റാംപ് ഉണ്ടായിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് സ്റ്റാംപുകൾ യഥാർഥമണോ എന്ന് ഉറപ്പാക്കുന്നതിനായി ‘താകദ്’ മൊബൈൽ ആപ്പ് ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് അതോറിറ്റി നിർദേശിച്ചു.
ഉൽപന്ന പാക്കേജിംഗിലുള്ള ഡിജിറ്റൽ അടയാളം സ്കാൻ ചെയ്ത്, ദേശീയ നികുതി മാനദണ്ഡങ്ങൾ പാലിച്ചതണോ എന്ന് ഉറപ്പാക്കാൻ ‘താകദ്’ ആപ്പിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും. സർട്ടിഫിക്കേഷൻ ഇല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ പ്രചരിക്കുന്നത് തടയുന്നതിനും സുൽത്താനേറ്റിലെ റീട്ടെയിൽ മേഖലയിലെ സുതാര്യത നിലനിർത്തുന്നതിനും നിർണായകമായ നിയന്ത്രണ ഉപാധിയാണിതെന്ന് നികുതി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.