പ്രവാസി സാഹിത്യോത്സവ് മസ്കത്ത് സോൺ മത്സരങ്ങളിൽ
വിജയികളായ ദാർസൈത്ത് സെക്ടർ
മസ്കത്ത്: കലാലയം സാംസ്കാരിക വേദി 2025 പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് മസ്കത്ത് സോൺ മത്സരങ്ങളിൽ ദാർസൈത്ത് സെക്ടർ വിജയികളായി. റൂവി ഗാലക്സി ഹാളിൽ നടന്ന സോൺ തല മത്സരങ്ങളിൽ മത്ര സെക്ടർ റണ്ണറപ്പും റൂവി സെക്ടർ സെക്കന്റ് റണ്ണറപ്പുമായി. ദാർസൈത്ത് സെക്ടറിനുള്ള ഉപഹാരം ഐസിഫ് നാഷനൽ വെൽഫെയർ സെക്രട്ടറി റഫീഖ് ധർമടം സമ്മാനിച്ചു. റണ്ണറപ്പിനുള്ള ഉപഹാരം ഷരീഫ് സഖാഫി മത്രയും സെക്കന്റ് റണ്ണറപ്പിനുള്ള ഉപഹാരം അബ്ദുൽ ഹഖ് മത്ര യും നൽകി. മസ്കത്ത് സോൺ പരിധിയിലെ അഞ്ചു സെക്ടർ ടീം തമ്മിലുള്ള മത്സരങ്ങളിലെ സാഹിത്യ, കലാ, മേഖലകളിലെ മികവ് പ്രകടിപ്പിച്ചാണ് ദാർസൈത്ത് സെക്ടർ ടീം വിജയമടയാളപ്പെടുത്തിയത്.
സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ ഒമാൻ ജോയൻറ് സെക്രട്ടറി രാജീവ് മഹാദേവൻ മുഖ്യാതിഥിയായി. വേരിറങ്ങിയ വിത്തുകൾ എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു സാംസ്കാരിക സമ്മേളനം. ഐസിഫ് ഒമാൻ നാഷനൽ കാബിനറ്റ് അംഗം ഇസ്ഹാഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഒമാൻ നാഷനൽ ചെയർമാൻ ശരീഫ് സഅദി മഞ്ഞപ്പറ്റ പ്രഭാഷണം നടത്തി. സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ ശരീഫ് സഖാഫി മത്ര ആശംസ നേർന്നു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.