ദി ബിഗെസ്റ്റ് ജിം സംഘടിപ്പിച്ച ഓണാഘോഷം
റുവി: ഫിറ്റ്നസ് സ്ഥാപനമായ ദി ബിഗെസ്റ്റ് ജിം ഓണാഘോഷം സംഘടിപ്പിച്ചു. റുവി എം.ബി.ഡി ട്രെയിനിങ് സെന്ററിൽ നടന്ന ആഘോഷത്തിൽ നൂറുകണക്കിന് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഓണസദ്യക്ക് പിന്നാലെ കേരളത്തിന്റെ പൈതൃകത്തെയും സംസ്കാരത്തെയും വിളിച്ചോതുന്ന കലാപരിപാടികളും പഞ്ചഗുസ്തി, വടംവലി തുടങ്ങി ആവേശകരമായ കായിക മത്സരങ്ങളും നടന്നു. കലാ-കായിക പരിപാടികൾക്ക് ജിം ചീഫ് ഇൻസ്ട്രക്ടർ ഷാഹിൽ നേതൃത്വം നൽകി. സംഗീത-നൃത്ത അവതരണങ്ങൾക്ക് ജിം കുടുംബാംഗങ്ങൾ ഒത്തൊരുമയുള്ള പങ്കാളിത്തം നൽകി. മലയാളികളുടെ ഐക്യവും പാരമ്പര്യവും വിളിച്ചോതുന്ന തരത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന ഏക ഫിറ്റ്നസ് സെന്റർ ദി ബിഗസ്റ്റ് ജിം ആണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.