എസ്.എൻ.ഡി.പി സലാലയിൽ സംഘടിപ്പിച്ച ഓണാഘോഷവും ഗുരുജയന്തിയും
സലാല: എസ്.എൻ.ഡി.പി യോഗം ഒമാൻ സലാല യൂനിയൻ ശ്രീനാരായണഗുരുജയന്തിയും ഓണാഘോഷവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഐ.എസ്.സി മൈതാനിയിൽ നടന്ന പരിപാടി യൂനിയൻ ഒമാൻ ചെയർമാൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. എസ്.എം.ഇ ദോഫാർ ഡയറക്ടർ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഗസ്സാനി മുഖ്യാതിഥിയായി. ഐ.എസ്.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് ആശംസകൾ നേർന്നു. വനിതകളും കുട്ടികളും പങ്കെടുത്ത ഘോഷയാത്രയിൽ പുലികളി, ചെണ്ടമേളം, മാവേലി എഴുന്നുള്ളത്ത് എന്നിവ നടന്നു. എസ്.എൻ.ഡി.പി സലാല കുടുംബാംഗങ്ങളും കലാകാരന്മാരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓണസദ്യയും നടന്നു. യൂനിയൻ സെക്രട്ടറി സുനിൽ കാർത്തികേയൻ സ്വാഗതവും ജോയന്റ് സെക്രട്ടറി ശ്യാം മോഹൻ നന്ദിയും പറഞ്ഞു. യൂനിയൻ ഭാരവാഹികളും വിവിധ ശാഖഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.