മസ്കത്ത്: ഈ വർഷത്തിന്‍റെ ആദ്യപകുതിയിൽ ഒമാനിന്‍റെ എണ്ണ കയറ്റുമതിയിൽ 16.2 ശതമാനം വർധനയുണ്ടായതായി ദേശീയസ്ഥിതി വിവരകേന്ദ്രത്തിന്‍റെ റിപ്പോർട്ട്. 2022 ജൂൺ അവസാനം വരെയുള്ള കണക്കാണിത്.
ചൈനയാണ് ഒമാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 123.10 ദശലക്ഷം ബാരൽ എണ്ണയാണ് ചൈന 2022 ജൂൺ അവസാനം വരെ ഒമാനിൽനിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്.
സുൽത്താനേറ്റിന്‍റെ മൊത്തം പ്രകൃതി വാതക ആഭ്യന്തര ഉൽപാദനം (ഇറക്കുമതിയടക്കം) 4.4 ശതമാനം വർധിച്ചു. 25.77 ശതകോടി ക്യുബിക് മീറ്ററാണ് 2022 ജൂൺ അവസാനം വരെയുള്ള കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 24.69 ശതകോടി ക്യുബിക് മീറ്ററായിരുന്നു.
രാജ്യത്തിന്‍റെ ദിനംപ്രതിയുള്ള എണ്ണയുൽപാദനത്തിൽ ഇക്കാലയളവിൽ 9.7 ശതമാനം വർധനയുണ്ടായി. 1.047 ദശലക്ഷം ബാരലാണ് പ്രതിദിന ഉൽപാദനം. 2021ൽ ഇതേ കാലയളവിൽ ഇത് 9,54,900 ബാരലായിരുന്നു. ഈ വർഷം ജൂൺ അവസാനം വരെയുള്ള കാലയളവിൽ എണ്ണ വില ബാരലിന് 90.4 ഡോളർ വരെയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 60.9 ശതമാനം കൂടുതലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.