മസ്കത്ത്: സുൽത്താനേറ്റിലുടനീളമുള്ള ഹോട്ടൽ സ്ഥാപനങ്ങൾക്ക് ടൂറിസം ലൈസൻസുകൾ പ്രദർശിപ്പിക്കണമെന്നും അല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പൈതൃക, ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹോട്ടൽ സ്ഥാപനങ്ങളുടെ സ്വീകരണ മേശയിൽ ടൂറിസം ലൈസൻസുകൾ വ്യക്തമായി കാണാവുന്ന സ്ഥലത്ത് സ്ഥാപിക്കണം.
ഹോട്ടലുകളുടെ വെബ്സൈറ്റുകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലൈസൻസ് വ്യക്തമായി കാണുന്ന തരത്തിൽ പ്രദർശിപ്പിക്കണം. അതിഥികൾക്ക് സുതാര്യത ഉറപ്പാക്കുന്നതിനും ടൂറിസം നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 20, 21 പാലിക്കുന്നതിന്റെയും ഭാഗമാണിതെന്നും മന്ത്രാലയം അറിയിച്ചു. ചില ഹോട്ടലുകൾ ഇവ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സുൽത്താനേറ്റിന്റെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഈ നിയന്ത്രണങ്ങൾ അനുസരിക്കൽ നിർണായകമാണെന്ന് മന്ത്രാലയം ആവർത്തിച്ചു. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനും നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിനും വേണ്ടകാര്യങ്ങൾ ചെയ്യണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.