സുഹാറിലെ അവിസെൻ ഫാർമസിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഒമാൻ ആരോഗ്യമന്ത്രി

മസ്കത്ത്: ഒമാനിലെ ഫാർമസി രംഗത്തെ മുൻനിര സ്ഥാപനമായ അവിസെൻ ഫാർമസിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി. ഫാർമസി രംഗത്ത് സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ നേരിട്ടുള്ള അപ്രഖ്യാപിത സന്ദർശനം.സുൽത്താനേറ്റിലെ ഫാർമസി ശൃഖല കൈകാര്യം ചെയ്യാൻ ഒമാനി ഫാർമസിസ്റ്റുകൾക്ക് കഴിവുണ്ടെന്നതിന്റെ നേർസാക്ഷ്യമാണ് അവിസെൻ ഫാർമസിയിൽ കാണാൻ സാധിച്ചതെന്ന് മന്ത്രി വിശദമാക്കി.

ഫാർമസി രംഗത്ത് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിന് മന്ത്രാലയം നടത്തുന്ന ഫീൽഡ് പരിശോധനകളുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. ഒമാനി ഫാർമസിസ്റ്റുകളുടെ പ്രഫഷണലിസത്തെയും കഴിവുകളെയും മന്ത്രി പ്രശംസിച്ചു.ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ പുരോഗതിയിൽ ഫാർമസിസ്റ്റുകളുടെ പങ്കും അദ്ദേഹം വിശദമാക്കി. ആരോഗ്യ സംരക്ഷണ മേഖലയിൽ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടലുകൾ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും പൗരന്മാരിലും താമസക്കാരിലും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. ഒമാന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ ഉന്നത സേവന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് മന്ത്രിയുടെ നേരിട്ടുള്ള സന്ദർശനം പ്രതിഫലിപ്പിക്കുന്നത്.

Tags:    
News Summary - Oman's Health Minister pays surprise visit to Avisen Pharmacy in Sohar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.