മംഗോളിയയിലെ ഒമാൻ നോൺ റെസിഡന്റ് അംബാസഡറായി പ്രസിഡന്റ് ഉഖ്നാഗിൻ ഖുരേൽസുഖിന് നാസർ മുഹമ്മദ് അൽ ബുസൈദി അംഗീകാരപത്രം കൈമാറുന്നു
Posted On
date_range Updated On
date_range മംഗോളിയയിലെ ഒമാൻ അംബാസഡർ അംഗീകാരപത്രം കൈമാറി
മസ്കത്ത്: ചൈനയിലെ ഒമാൻ അംബാസഡർ നാസർ മുഹമ്മദ് അൽ ബുസൈദി മംഗോളിയയിലെ ഒമാൻ നോൺ റെസിഡന്റ് അംബാസഡറായി പ്രസിഡന്റ് ഉഖ്നാഗിൻ ഖുരേൽസുഖിന് അംഗീകാരപത്രം കൈമാറി. പ്രസിഡന്റിനും മംഗോളിയൻ ജനതക്കുമുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ അംബാസഡർ കൈമാറി. അംബാസഡറോട് തന്റെ ആശംസകൾ സുൽത്താനെ അറിയിക്കാൻ ആവശ്യപ്പെട്ട പ്രസിഡന്റ്, സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിനു കീഴിൽ ഒമാനി ജനത കൂടുതൽ പുരോഗതി പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.