ഒ​മാ​നി തി​യ​റ്റ​ർ ഫെ​സ്റ്റി​വ​ലി​ന് ഇ​ന്ന് തു​ട​ക്കം

മ​സ്ക​ത്ത്: എ​ട്ടാ​മ​ത് ഒ​മാ​നി തി​യ​റ്റ​ർ ഫെ​സ്റ്റി​വ​ൽ സെ​പ്റ്റം​ബ​ർ 22 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ അ​ൽ ഇ​ർ​ഫാ​ൻ തി​യ​റ്റ​റി​ലെ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. എ​ട്ട് ഒ​മാ​നി നാ​ട​ക ഗ്രൂ​പ്പു​ക​ൾ സ​മ്മാ​ന​ങ്ങ​ൾ​ക്കാ​യി മ​ത്സ​രി​ക്കും.

സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ലും പു​തി​യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ലും ഫെ​സ്റ്റി​വ​ൽ വ​ഴി​യൊ​രു​ക്കു​മെ​ന്ന് സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി സ​യ്യി​ദ് സ​ഈ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. പ്ര​ധാ​ന മ​ത്സ​ര​ത്തോ​ടൊ​പ്പം സ​മാ​ന്ത​ര ഷോ​ക​ളും ക​ലാ​പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​ക​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫെ​സ്റ്റി​വ​ലി​ന്‍റെ ആ​ദ്യ പ്ര​ക​ട​ന​മാ​യ ലു​ബാ​ൻ ട്രൂ​പ്പി​ന്‍റെ ‘അ​ൽ ജ​ദ​ർ' 23ന് ​ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഒ​മാ​നി ട്രൂ​പ്പു​ക​ളു​ടെ മ​റ്റ് നി​ര​വ​ധി പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റും. കൂ​ടാ​തെ, ഹാ​സ്യം, കു​ട്ടി​ക​ളു​ടെ നാ​ട​കം, നാ​ട​ക​രം​ഗ​ത്തെ സാം​സ്കാ​രി​ക നി​ക്ഷേ​പം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ന​ട​ക്കും.

Tags:    
News Summary - Omani Theatre festival starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.