മുഹമ്മദ് സൗദ് അൽ ബലൂഷി
മസ്കത്ത്: മലേഷ്യയിൽ നടന്ന 34ാമത് ഇന്റർനാഷനൽ ഇൻവെൻഷൻ, ഇന്നവേഷൻ ആൻഡ് ടെക്നോളജി എക്സിബിഷനിൽ (ഐടെക്സ്) ഒമാനി ഇന്നവേറ്റർ മുഹമ്മദ് സൗദ് അൽ ബലൂഷി സ്വർണ മെഡൽ നേടി. ഏഷ്യയിൽനിന്നും മറ്റുമായി ഏറ്റവും മികച്ച നൂതനാശയങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പ്രദർശനമാണ് ഐടെക്സ്. മേയ് 11 മുതൽ 13വരെയായിരുന്നു നടന്നിരുന്നത്. മികച്ച നൂതനാശയക്കാരെ ആകർഷിക്കുന്ന വാർഷിക അന്താരാഷ്ട്ര പ്രദർശനമാണ് ‘ഐടെക്’ എന്ന് മുഹമ്മദ് സൗദ് അൽ ബലൂഷി പറഞ്ഞു.
പ്രദർശനത്തിൽ സുൽത്താനേറ്റിനെ പ്രതിനിധീകരിക്കാൻ ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ ആണ് നാമനിർദേശം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം, ഫെബ്രുവരി 12 മുതൽ 15വരെ കുവൈത്ത് സയന്റിഫിക് ക്ലബ് സംഘടിപ്പിച്ച മിഡിലീസ്റ്റിലെ 13ാമത് ഇന്റർനാഷനൽ ഇൻവെൻഷൻ ഫെയറിലും ഇദ്ദേഹം സ്വർണ മെഡൽ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.