ഗൾഫ് മേഖലയിലെ യൂറോപ്യൻ യൂനിയൻ പ്രതിനിധി ലൂജി ഡി മായോയുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി മസ്കത്തിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്‌കത്ത്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം അവസാനിപ്പിക്കാനുള്ള സാധ്യത തേടി ഗൾഫ് മേഖലയിലെ യൂറോപ്യൻ യൂനിയൻ പ്രതിനിധി ലൂജി ഡി മായോയുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ചൊവ്വാഴ്ച മസ്കത്തിൽ കൂടിക്കാഴ്ച നടത്തി. നിലവിലെ സംഘർഷങ്ങൾ മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നത് സംബന്ധിച്ചും ഇത് മേഖലയിലെ സമുദ്രപാതയിലൂടെയുള്ള ചരക്കുനീക്കത്തിനും ഊർജ വിതരണത്തിനു ഏൽപിക്കുന്ന ആഘാതത്തെ കുറിച്ചും ഇരുവരും വിലയിരുത്തി.
സൈനിക നടപടികൾ നിർത്തിവെച്ച് സംഘർഷം കുറക്കേണ്ടതിന്റെ അനിവാര്യത ചർച്ചയിൽ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക നിയമങ്ങളും പാലിച്ച് സമാധാനപരവും നിയമപരവുമായ പരിഹാരങ്ങൾക്കായി ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
ഇതിനായി പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഖാലിദ് ഹാഷൽ അൽ മുസൽഹിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.