Posted On
date_range Updated On
date_range സുവൈഖിൽ ഫ്ലാറ്റിലെ അനധികൃത കോസ്മെറ്റിക് ക്ലിനിക് അടപ്പിച്ചു; നടത്തിപ്പുകാർക്കെതിരെ കേസ്
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന കോസ്മെറ്റിക് ക്ലിനിക് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.പി.എ) അധികൃതർ പിടിച്ചെടുത്തു. സുവൈഖിലെ സി.പി.എ ഓഫിസ് അധികൃതരാണ് ഒരു റസിഡൻഷ്യൽ അപ്പാർട്ട്മെന്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഈ വ്യാജ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്.
അധികൃതരിൽ നിന്ന് ഒരുവിധ അനുമതിയും വാങ്ങാതെയാണ് ഈ ഫ്ലാറ്റിൽ ബോടോക്സ്, ഫില്ലർ കുത്തിവെപ്പുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക ചികിത്സകൾ നടത്തിവന്നിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പരിശോധനയിൽ കോസ്മെറ്റിക് ചികിത്സകൾക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും സാമഗ്രികളും ഉൾപ്പെടെ 304 ഇനങ്ങൾ ഇവിടെ നിന്നും പിടിച്ചെടുത്തു. തുടർ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറിയതായും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.