പാലക്കാട്‌ ഫ്രണ്ട്‌സ് മസ്കത്ത് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു

മസ്കത്ത്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലക്കാട്‌ സൗഹൃദ കൂട്ടായ്മ സെമിനാർ സംഘടിപ്പിച്ചു. ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്താനുമാണ് ഐക്യരാഷ്‌ട്ര സഭ അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതെന്ന് പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ട്രഷറർ ജഗദീഷ് ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.

ലഹരിക്ക് അടിമപ്പെടുന്നത് ഗുരുതരമായ ശാരീരിക-മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ആസ്റ്റർ റോയൽ ഹോസ്‌പിറ്റൽ ഇ.എൻ.ടി വിഭാഗം ഡോക്ടർ വിദ്യ ഭാർഗവൻ പറഞ്ഞു. ലഹരി പ്രശ്‌നത്തെ നേരിടാൻ ശിക്ഷാപരമായ സമീപനങ്ങൾ മാത്രം മതിയാകില്ലെന്നും ബോധവത്കരണം, ചികിത്സ, പുനരധിവാസം എന്നിവക്ക് തുല്യപ്രാധാനം നൽകുന്ന സമീപനം ഉണ്ടാകണമെന്നും വാസൻ സ്പെഷ്യൽറ്റി ഡെന്റൽ ഹോസ്പിറ്റലിലെ പ്രോസ്തോഡോന്റിസ്റ്റ് ഡോ. ഷെബി പൗലോസ് ഓർമിപ്പിച്ചു

ആഗസ്റ്റ് 28 ന് നടക്കുന്ന കൂട്ടായ്‌മയുടെ ഓണാഘോഷത്തിന്റെയും പതിമൂന്നാം വാർഷികത്തിന്റെയും ആഘോഷചടങ്ങുകൾക്കുള്ള 151 പേർ അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിക്ക് ചടങ്ങിൽ രൂപം നൽകി. പ്രോഗ്രാം കോഓഡിനേറ്ററായി വൈശാഖിനെ തെരഞ്ഞെടുത്തു. കലാപരിപാടികളുടെ ഉദ്ഘാടനം വനിതാ വിഭാഗം സെക്രട്ടറി ചാരുലത ബാലചന്ദ്രന്റെ നേതൃത്വത്തിൽ വിളക്ക് തെളിയിച്ച് തിരുവാതിരയോട് കൂടി ആരംഭം കുറിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ, മനോജ്‌, എന്നിവർ പ്രോഗ്രാം കമ്മിറ്റിക്ക് നേതൃത്വം നൽകി. ട്രഷറർ ജഗദീഷ് ബജറ്റ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജിതേഷ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഹരിഗോവിന്ദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Palakkad Friends celebrated International Anti-Drug Day in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.