Posted On
date_range Updated On
date_range ഒമാനിലെ പ്രമുഖ വ്യവസായി സലീം പറക്കോട്ട് നിര്യാതനായി
മസ്കത്ത്: ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) നിര്യാതനായി. അസുഖ ബാധിതനായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാട്ടിൽ സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്ന സലീം 1987ലാണ് പുതിയ സാധ്യതകൾ തേടി ഒമാനിലെത്തുന്നത്. 1995ലാണ് നൂർ ഗസൽ ഫുഡ്‌സ് ആൻഡ് സ്പൈസസിന് തുടക്കമിടുന്നത്. നിരവധി സംഘടനകൾക്കും നേതൃത്വം വഹിച്ചിരുന്നു.
ഭാര്യ: ഹഫ്സ. മക്കൾ: ഹസ്‍ലിൻ (മാനേജിങ് ഡയറക്ടർ, നൂർഗസൽ), ഫസൽ റഹ്മാൻ (എക്സിക്യൂട്ടിവ് ഡയറക്ടർ, നൂർ ഗസൽ) ഹസ്ന. മരുമക്കൾ: ശിഹാബുദ്ദീൻ (ബിസിനസ്, ഒമാൻ), ഫസ്ന, അൻസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.