Posted On
date_range Updated On
date_range ഇനി കളിയും വിശ്രമവും ; മബേലയിൽ പുതിയ പാർക്ക് ഒരുങ്ങുന്നു
മസ്കത്ത്: മബേല സെക്കൻഡ് ഫേസ് 10,202 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ പ്രാദേശിക ഉദ്യാനം ഒരുങ്ങുന്നു. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഫുട്ബാൾ മൈതാനം, വ്യാപാരസമുച്ചയം, പച്ചപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഉൾപ്പെടും.
നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലൈറ്റിങ്, പൊതുശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും പാർക്കിലുണ്ടാകും. പച്ചപ്പിടങ്ങളുടെ പരിപാലനത്തിനായി പ്രത്യേക ജലസേചന സംവിധാനവും ഒരുക്കും. പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.