ജോഖ അൽ ഹാർതി
മസ്കത്ത്: ഇൗ വർഷത്തെ ഫ്രാൻസിലെ അറബ് സാഹിത്യ പുരസ്കാരത്തിന് ബുക്കർ പ്രൈസ് അവാർഡ് ജേതാവും ഒമാനി എഴുത്തുകാരിയുമായ ജോഖ അൽ ഹാർതി അർഹയായി. 'ലേഡീഡ് ഓഫ് ദ മൂണ്‍' എന്ന നോവലാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഒമാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു.
1978ൽ ജനിച്ച അൽ ഹാർതി ഒമാനിലും ഇംഗ്ലണ്ടിലുമായായിരുന്നു വിദ്യാഭ്യാസം നേടിയത്. 2011ൽ എഡിൻബർഗ് സർവകലാശാലയിൽനിന്ന് ക്ലാസിക്കൽ അറബിക് സാഹിത്യത്തിൽ പിഎച്ച്.ഡിയും നേടി.
ചെറുകഥ സമാഹാരങ്ങൾ, ബാലസാഹിത്യം, നോവലുകൾ, അക്കാദമിക് ലേഖനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഇവരുടെ കൃതികൾ ഇംഗ്ലീഷ്, സെർബിയൻ, കൊറിയൻ, ഇറ്റാലിയൻ, ജർമൻ ഭാഷകളിലേക്ക് വിവർത്തനവും ചെയ്തിട്ടുണ്ട്. 2019ൽ ജോഖ ഹർതിയുടെ 'സെലസ്റ്റിയന്‍ ബോഡീസ്' എന്ന നോവലിനായിരുന്നു ബുക്കർ പുരസ്കാരം.
അധിനിവേശകാലത്തിനു ശേഷമുള്ള ഒമാെൻറ പാശ്ചാത്തലത്തില്‍ മൂന്നു സ്വദേശി വനിതകളുടെ കഥ പറയുന്നതായിരുന്നു നോവലിെൻറ ഇതിവൃത്തം. ബുക്കര്‍ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരികൂടിയാണ് ജോഖ അൽ ഹാർതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.