മസ്കത്ത്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും റൂബൂഉൽ ഖാലി ക്രോസിങ് സന്ദർശിച്ചു. ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദർ വിലായത്തിലെത്തിയ സൗദി വിദേശകാര്യ മന്ത്രിയെ സയ്യിദ് ബദർ സ്വീകരിച്ചു.
ഒമാനി-സൗദി കോഓഡിനേഷൻ കൗൺസിലന്റെ പശ്ചാത്തലത്തിൽ ഉഭയകക്ഷി സഹകരണത്തിന്റെയും സംയുക്ത സംരംഭങ്ങളുടെയും വഴികൾ ഇരുകൂട്ടരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ അവയെ അഭിമുഖീകരിക്കാനുള്ള നിരന്തരമായ ശ്രമങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.