കടല്‍തീരം ശുചീകരിച്ച് സലാല ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍

സലാല: പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ ദോഫാറില്‍ നടന്ന കടല്‍തീര ശുചീകരണ പരിപാടിയില്‍ സലാല ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. സ്കൂളിലെ പരിസ്ഥിതി ക്ളബിന്‍െറ ആഭിമുഖ്യത്തിലാണ് വിദ്യാര്‍ഥികള്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത്. നാല് അധ്യാപകരുടെ നേതൃത്വത്തില്‍ മുപ്പതോളം വിദ്യാര്‍ഥികളാണ് ശുചീകരണ പരിപാടിയുടെ ഭാഗമായത്. നേരത്തേ കുട്ടികളില്‍ പ്രകൃതി സംരക്ഷണ അവബോധം പകര്‍ന്നുനല്‍കുന്നതിന്‍െറ ഭാഗമായി സ്കൂളില്‍ വൃക്ഷത്തൈ നടല്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.