മസ്കത്ത്: ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് ശ്രമങ്ങളെ സ്വാഗതം ചെയ്ത് ഒമാൻ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ശ്രമങ്ങളെയാണ് ഒമാൻ സ്വാഗതം ചെയ്തത്. ഗസ്സയിൽനിന്ന് ഇസ്രായേൽ അധിനിവേശസേനയുടെ പൂർണ പിന്മാറ്റത്തിന് വഴിയൊരുക്കുകയും പുനർനിർമാണത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന ഹമാസിന്റെ പ്രതികരണത്തെയും ഒമാൻ സ്വാഗതം ചെയ്തു. സമാധാനപരവും ശാശ്വതവുമായ പരിഹാരം കണ്ടെത്താൻ എല്ലാ രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും ഒമാൻ അറിയിച്ചു. ഈ ശ്രമങ്ങൾ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം അടിയന്തരമായും ഫലപ്രദമായും എത്തിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സമാധാനം സ്ഥാപിക്കുന്നതിനും കാരണമാകുമെന്ന് ഒമാൻ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.