ചെങ്കടൽ പ്രതിസന്ധി: ആശങ്കയോടെ നിരീക്ഷിച്ച് ഒമാൻ

മസ്കത്ത്: ചെങ്കടൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളെ അതീവ ആശങ്കയോടെയാണ് രാജ്യം നിരീക്ഷിക്കുന്നതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്ന് മന്ത്രാലയം നിലപാട് വ്യക്തമാക്കി. കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതുമായ ഭീഷണികൾ ഇല്ലാതാക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

മേഖലയിൽ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിനായി, ഒമാൻ നിലവിൽ സൗദി അറേബ്യ, യമനിലെ വിവിധ കക്ഷികൾ, യമനിലേക്കുള്ള യു.എൻ പ്രത്യേക പ്രതിനിധി എന്നിവരുമായി ചേർന്ന് ഏകോപനത്തോടെ പ്രവർത്തിച്ചുവരികയാണ്. യമനിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനായുള്ള രാഷ്ട്രീയ ചർച്ചകളും റോഡ്‌മാപ്പും പുനരാരംഭിക്കുകയാണ് ഈ കൂട്ടായ ശ്രമങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Oman watching with concern about Red Sea crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.