ആഗോള പാസ്പോർട്ട് പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ

മസ്കത്ത്: ലോകത്തെ പ്രബലമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമാന് 68ാം സ്ഥാനം. ഹെൻലി പാസ്പോർട്ട് ഇൻഡക്സിലാണ് ഒമാൻ സൗദി അറേബ്യയോടൊപ്പം ഈ സ്ഥാനം പങ്കിട്ടത്. പാസ്പോർട്ട് ഉടമക്ക് മുൻകൂർ വിസയില്ലാതെയും ഓൺ അറൈവൽ വിസയിലും എത്ര രാജ്യങ്ങൾ സന്ദർശിക്കാമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ആ പാസ്പോർട്ടിന്‍റെ പ്രബലത നിശ്ചയിക്കുന്നത്. 81 ആണ് ഒമാൻ പാസ്പോർട്ടിന്‍റെ സ്കോർ. അതായത് ഒമാൻ പാസ്പോർട്ടുള്ളയാൾക്ക് വിസയില്ലാതെയും ഓൺ അറൈവൽ വിസയിലും 81 രാജ്യങ്ങൾ സഞ്ചരിക്കാം.

ജി.സി.സി രാജ്യങ്ങളിൽ ആഗോളതലത്തിൽ 15ാം റാങ്കുമായി യു.എ.ഇയാണ് മുന്നിലുള്ളത്. 176 ആണ് യു.എ.ഇയുടെ പാസ്പോർട്ട് സ്കോർ. 99 സ്കോറുമായി ഖത്തർ 55ാം സ്ഥാനത്താണ്. 59 റാങ്കുള്ള കുവൈത്തിന്‍റെ പാസ്പോർട്ട് സ്കോർ 96 ആണ്. ബഹ്റൈൻ 66ാം റാങ്കിലാണ്. 86 ആണ് പാസ്പോർട്ട് സ്കോർ.

ഇന്‍റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്‍റെ ഔദ്യോഗിക ഡേറ്റകൾ ഉപയോഗിച്ചാണ് ഹെൻലി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് ഏഷ്യൻ രാജ്യമായ ജപ്പാനാണ്. സ്കോർ 193. സിംഗപ്പൂരും ദക്ഷിണ കൊറിയയും 192 സ്‌കോറുമായി രണ്ടാം സ്ഥാനത്തെത്തി. ആദ്യത്തെ മികച്ച പത്ത് സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്.

ജർമനിയും സ്പെയിനുമാണ് മൂന്നാം സ്ഥാനത്ത്. 190 ആണ് ഈ രാജ്യങ്ങളുടെ പാസ്പോർട്ട് സ്കോർ. 189 സ്കോറുമായി ഫിൻലാൻഡ്, ഇറ്റലി, ലക്സംബർഗ് എന്നീ രാജ്യങ്ങളാണ് നാലാംസ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് വരുന്ന ഡെന്മാർക്ക്, നെതർലാൻഡ്സ്, സ്വീഡൻ എന്നിവയുടെ പാസ്പോർട്ട് സ്കോർ 188 ആണ്. 

Tags:    
News Summary - Oman tops global passport list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.