മ​ന്ത്രി സ​യ്യി​ദ് തെ​യാ​സി​ൻ ബി​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​പ്പ​ൽ ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ​യും സ​ന്ദ​ർ​ശി​ക്കു​ന്നു

സൗ​ഹൃ​ദ​ത്തി​െൻറ ഒാ​ള​പ്പ​ര​പ്പി​ലേ​ക്ക്​ 'ഷ​ബാ​ബ്​ ഒ​മാ​ൻ ര​ണ്ട്​'

മ​സ്​​ക​ത്ത്​: റോ​യ​ൽ ഒ​മാ​ൻ നേ​വി​യു​ടെ ക​പ്പ​ൽ 'ഷ​ബാ​ബ്​ ഒ​മാ​ൻ ര​ണ്ട്​'​അ​ന്ത​ർ ദേ​ശീ​യ യാ​ത്ര​ക്കാ​യി സൂ​ൽ​ത്താ​നേ​റ്റി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ടു. ലോ​ക​ത്തി​ന് സാ​ഹോ​ദ​ര്യ​ത്തി​െൻറ​യും സൗ​ഹൃ​ദ​ത്തി​െൻറ​യും സ​മാ​ധാ​ന​ത്തി​െൻറ​യും സ​ന്ദേ​ശം ന​ൽ​കാ​നും ഒ​മാ​നി നാ​ഗ​രി​ക​ത​യെ വി​വി​ധ ലോ​ക സ​മൂ​ഹ​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നും ക​പ്പ​ൽ യാ​ത്ര​യിലുടെ ശ്ര​മി​ക്കും.

ക​പ്പ​ലി​െൻറ അ​ഞ്ചാ​മ​ത്​ അ​ന്താ​രാ​ഷ്​​​ട്ര യാ​ത്ര​യാ​ണ്​ ​'ഒ​മാ​ൻ: ഒ​രു പു​തു​ക്കി​യ സ​മീ​പ​നം'​എ​ന്ന ത​ല​ക്കെ​ട്ടി​ൽ​ ന​ട​ത്തു​ന്ന​ത്. കു​വൈ​ത്തി​ലെ അ​ൽ ഷു​വൈ​ഖ് തു​റ​മു​ഖ​ത്താ​ണ് ക​പ്പ​ൽ ആ​ദ്യം എ​ത്തു​ക. ഇൗ ​മാ​സം 11, 12 തീ​യ​തി​ക​ളി​ൽ ക​പ്പ​ൽ ഇ​വി​ടെ ​െച​ല​വ​ഴി​ക്കും. തു​ട​ർ​ന്ന് നി​ര​വ​ധി ലോ​ക രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന 30 യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബാ​ക്കി​യു​ള്ള ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. പി​ന്നീ​ട് സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് തു​റ​മു​ഖ​ത്തേ​ക്ക് യാ​ത്ര തി​രി​ക്കും. ഇ​വി​ടെ 14, 15 തീ​യ​തി​ക​ളി​ൽ ക​പ്പ​ൽ ന​ങ്കൂ​ര​മി​ടും. പി​ന്നീ​ട്​ ര​ണ്ട്​ ദി​വ​സ​ത്തെ യാ​ത്ര​ക്കാ​യി ബ​ഹ​റൈ​നി​ലെ​ത്തും. ഇ​വി​ടെ​നി​ന്നും 17ന്​ ​തി​രി​ക്കു​ന്ന ക​പ്പ​ൽ ​ഖ​ത്ത​റി​ലെ ദോ​ഹ തു​റ​മു​ഖ​ത്താ​ണ്​ എ​ത്തി​ച്ചേ​രു​ക. അ​വി​ടെ 18, 19 ദി​വ​സ​ങ്ങ​ളി​ൽ ത​ങ്ങും. പി​ന്നീ​ട്​ ദു​ബൈ​യി​ലേ​ക്ക്​ തി​രി​ക്കും. ക​പ്പ​ൽ ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ ദു​ബൈ ഹാ​ർ​ബ​റി​ൽ ന​ങ്കൂ​ര​മി​ടും. ദു​ബൈ എ​ക്​​സ്​​പോ​യി​ലും പ​ങ്കാ​ളി​ക​ളാ​കും. ജ​നു​വ​രി അ​ഞ്ചി​നാ​ണ്​ മ​സ്​​ക​ത്തി​​ലേ​ക്ക്​​ തി​രി​ക്കു​ക. ക​പ്പ​ലി​െൻറ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സി​ൻ ബി​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

Tags:    
News Summary - Oman to the heartland of South

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.