ഒമാൻ തൃശൂർ ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽനിന്ന്
മസ്കത്ത്: ഒമാനിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മയായ ഒമാൻ തൃശൂർ ഓർഗനൈസേഷൻ എക്സിക്യൂട്ടിവ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു. അല്‍ ഹൈല്‍ ഫാമില്‍ നടന്ന പരിപാടിയിൽ ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീര്‍ തിരുവത്ര അധ്യക്ഷതവഹിച്ചു.
സ്നേഹ സംഗമങ്ങള്‍ പരസ്പര ബന്ധങ്ങളിലും സമൂഹത്തിലും ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുമെന്ന് നസീര്‍ തിരുവത്ര അഭിപ്രായപ്പെട്ടു. സ്വന്തം ജീവൻ പണയപ്പെടുത്തി ഒരുകുട്ടിയെ രക്ഷിച്ച എക്സിക്യൂട്ടിവ് അംഗം സാബു ആനാപ്പുഴയെ ഏഷ്യൻ അറബ് ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ഡോക്ടർ സന്തോഷ് ഗീവർ മെമോന്റോ നൽകി ആദരിച്ചു.
സംസ്ഥാന കലോത്സവത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം സ്വര്‍ണ കപ്പില്‍ മുത്തമിടാന്‍ തൃശൂര്‍ ജില്ലക്ക് സാധിച്ചതില്‍ ജന. സെക്രട്ടറി അഷ്റഫ് വാടാനപ്പിള്ളി കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ നേർന്നു. മുൻ പ്രസിഡന്റ് നജീബ് കെ മൊയ്തീൻ, എക്സിക്യൂട്ടിവ് അംഗം ബിജു അമ്പാടിയുടെ മാതാവ് ദേവിയും ചേർന്ന് കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. ജനറൽ സെക്രട്ടറി അഷറഫ് വാടാനപ്പള്ളി സ്വാഗതവും ഹസ്സൻ കേച്ചേരി നന്ദിയും പറഞ്ഞു.
കുട്ടികളുടെ ഡാന്‍സും പാട്ടും തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടിക്ക് കലാവിഭാഗം കണ്‍വീനര്‍ യൂസഫ് ചേറ്റുവ, കായിക വിഭാഗം കണ്‍വീനര്‍ ഫിറോസ് തിരുവത്ര, യഹിയ ചാവക്കാട്, ബിജു അമ്പാടി, അബ്ദുസ്സമദ് അഴീക്കോട്, മുഹമ്മദ് യാസീന്‍ ഒരുമനയൂർ, സുനീഷ് ഗുരുവായൂര്‍, സിദ്ധീഖ് കുഴിങ്ങര, റഹീം മന്നായിക്കല്, വിനോദ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.