മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച് രാവിലെ എട്ടി മണി മുതൽ ഉച്ചക്ക് ഒരുമണി വരെ ബൗശർ ബ്ലഡ് ബാങ്കിൽ നടക്കും. ബ്ലഡ് ബാങ്കിൽ ആവശ്യത്തിനുള്ള രക്ത ലഭ്യതക്കുറവ് മനസ്സിലാക്കിയാണ് ഇത്തരമൊരു ക്യാമ്പ് നടത്തിയതെന്ന് സംഘാടകർ അറിയിച്ചു
രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും ആരോഗ്യമുള്ള ഒരാൾ രക്തദാനം നൽകുന്നത് മൂലം അവരവർക്ക് ഉണ്ടാകുന്ന ആരോഗ്യപരമായ നന്മ ഉൾക്കൊണ്ടും എല്ലാവരും രക്തദാന ക്യാമ്പിൽ പങ്കാളിയാകണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്കായി 9730 5399, 9976 7539, 9868 3816, 9440 8440 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.