സീബിൽ സംഘടിപ്പിച്ച ഒമാൻ സ്റ്റുഡന്റസ് പ്രീ കോൺഫറൻസ് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ ഉദ്ഘാടനം ചെയ്യുന്നു
സീബ് : ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഒമാൻ സ്റ്റുഡന്റസ് പ്രീ കോൺഫറൻസ് അൽ ഹൈൽ നോർത്ത് അൽ മാസ ഫാമിൽ നടന്നു. വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ ഉദ്ഘാടനം നിർവഹിച്ചു. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ പ്രസിഡന്റ് ഷെഫീർ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ അബ്ബാസ് പട്ടാമ്പി, ട്രഷറർ നിയാസ് വയനാട് , സൽമാൻ അൽഹികമി എന്നിവർ സംസാരിച്ചു .
വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പർ ഡോ. ഷനൂൻ ഷറഫലി സമ്മാനദാനം നിർവഹിച്ചു. ‘ധർമ സമരത്തിന്റെ വിദ്യാർഥി കാലം’ എന്ന തലകെട്ടിൽ വിസ്ഡം സ്റ്റുഡന്റസ് 2025 മെയ് 11 പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് ഭാഗമായിട്ടാണ് ഒമാനിലെ പ്രീ കോൺഫറൻസ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.