Posted On
date_range Updated On
date_range കുവൈത്തിനും ബഹ്റൈനിനും നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഒമാൻ
മസ്കത്ത്: ബഹ്റൈനും കുവൈത്തിനും നേരെ ഞായറാഴ്ചയുണ്ടായ സൈനിക ആക്രമണങ്ങളെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. ഇരുരാജ്യങ്ങൾക്കും ഒമാൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാവുന്ന എല്ലാ നടപടികളെയും ഒമാൻ തള്ളിക്കളയുന്നതായി പ്രസ്താവനയിൽ പറഞ്ഞു. മേഖലയിൽ സംഘർഷം വ്യാപിക്കാതിരിക്കാനും സമാധാനാന്തരീക്ഷം നിലനിർത്താനും എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകണമെന്നും ഒമാൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.