മസ്കത്ത്: ഉൽപന്ന വിവരങ്ങൾ രേഖപ്പെടുത്തിയ ലേബലുകളിലും തീയതികളിലും കൃത്രിമം കാണിച്ച 1,668 സോഫ്റ്റ് ഡ്രിങ്ക് കാനുകളും കാലാവധി കഴിഞ്ഞ 177 ജ്യൂസ് കാനുകളും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ ഒരു വാണിജ്യ സ്ഥാപനത്തിനെതിരെയാണ് അതോറിറ്റിയുടെ നടപടി.
ഭക്ഷണസാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച്, വ്യത്യസ്ത തീയതികളും വിവരങ്ങളും അടങ്ങിയ രണ്ട് ലേബലുകൾ ഒട്ടിച്ച നിലയിലാണ് 1,668 സോഫ്റ്റ് ഡ്രിങ്ക് കാനുകൾ പരിശോധനയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഈ ഉൽപന്നങ്ങൾ പിന്നീട് അതോറിറ്റി കണ്ടുകെട്ടുകയും സ്ഥാപനത്തിന് എതിരെ നിയമനടപടികൾ ആരംഭിക്കുകയുമായിരുന്നു. ഇതോടൊപ്പം കണ്ടെത്തിയ കാലാവധി കഴിഞ്ഞ 177 ജ്യൂസ് കാനുകൾ ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി അധികൃതർ നശിപ്പിച്ചു കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.