ഒമാനിൽ വൈദ്യുതി ഉൽപാദനത്തിൽ 11 ശതമാനം വർധന

മ​സ്ക​ത്ത്: ഈ ​വ​ർ​ഷം ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ലെ മൊ​ത്തം വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം 11ശ​ത​മാ​ന​ത്തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചു. ഉ​ൽ​പാ​ദ​നം മ​ണി​ക്കൂ​റി​ൽ 13,479.8 ജി​ഗാ​വാ​ട്ട് ആ​ണ്.

2024 ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 12,142.3 ജി​ഗാ​വാ​ട്ട് ആ​യി​രു​ന്നു. 195.9 ശ​ത​മാ​നം എ​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത് മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റാ​ണ്. മ​ണി​ക്കൂ​റി​ൽ 93.9 ജി​ഗാ​വാ​ട്ടി​ലെ​ത്തി. വ​ട​ക്ക​ൻ, തെ​ക്ക​ൻ ഷാ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും 2.8 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യു​ണ്ടാ​യി.

തെ​ക്ക്, വ​ട​ക്ക് ബാ​ത്തി​ന, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ മൊ​ത്തം വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം ഏ​ക​ദേ​ശം മ​ണി​ക്കൂ​റി​ൽ 7,970.9 ജി​ഗാ​വാ​ട്ടി​ലെ​ത്തി.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 5.7 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാ​ണു​ള്ള​ത്. എ​ന്നാ​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ 4.5 ശ​ത​മാ​ന​ത്തി​ന്റെ​യും അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ 3.2 ശ​ത​മാ​ന​ത്തി​​ന്റെ​യും ഇ​ടി​വു​ണ്ടാ​യി.

Tags:    
News Summary - Oman sees 11 percent increase in electricity production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.