ഓ​ൺ​ലൈ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​മാ​ൻ ഗ​താ​ഗ​ത മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഊ​ദ്​ ഹ​മൂ​ദ്​ അ​ൽ

മ​അ്​​വാ​ലി​യും മ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​രും

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഊ​ദ്​ ഹ​മൂ​ദ്​ അ​ൽ മ​അ്​​വാ​ലി​യും സൗ​ദി ഗ​താ​ഗ​ത മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സാ​ലെ​ഹ്​ നാ​സ​ർ അ​ൽ ജാ​സ​റും ഓ​ൺ​ലൈ​നി​ൽ യോ​ഗം ചേ​ർ​ന്നു. ഗ​താ​ഗ​ത, ച​ര​ക്കു​നീ​ക്ക മേ​ഖ​ല​യി​ലെ പ​ര​സ്​​പ​ര​മു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്​​തു. ഇ​തോ​ടൊ​പ്പം പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്​​തു. ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ സാ​ലിം മു​ഹ​മ്മ​ദ്​ അ​ൽ നു​ഐ​മി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.