മസ്കത്ത്: ഒമാനിലെ മലയാളി സെയിൽസ്മാൻമാർ, വ്യാപാരികൾ, വ്യവസായികൾ എന്നിവരുടെ പ്രമുഖ കൂട്ടായ്മയായ ഒമാൻ സെയിൽസ് ഫോറത്തിന്റെ (ഒ.എസ്.എഫ്) ഔദ്യോഗിക ലോഗോ പ്രകാശനം വർണാഭമായ ചടങ്ങിൽ നിർവഹിച്ചു. മൊബേല നമ്പർ സെവനിലുള്ള ‘കൂട്ടുകറി’ റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ ചെയർമാൻ നവാഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് മെമ്പർ അലിക്കുഞ്ഞ് ടിവി, പ്രസിഡന്റ് അജ്മൽ ഫവാസ്, വൈസ് പ്രസിഡന്റുമാരായ അമീൻ, അനിൽ കോടിയേരി, സെക്രട്ടറി സിദ്ദീഖ് എ.പി., ജോയിന്റ് സെക്രട്ടറിമാരായ ശരത് രാജ് മാടക്കത്തറ, ഫഹദ് ഷെരീഫ്, ട്രഷറർ സനൽ, ജോയിന്റ് ട്രഷറർ സുജിത്ത് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. പുതിയ എക്സിക്യൂട്ടീവ് ഭാരവാഹികളെയും പ്രഖ്യാപിച്ചു. ഒമാനിലെ പ്രമുഖ ആശുപത്രിയുമായി സഹകരിച്ച് സംഘടനയിലെ അംഗങ്ങൾക്കായി പ്രത്യേക മെഡിക്കൽ ഡിസ്കൗണ്ടുകളും ചികിത്സാ ഇളവുകളും ഏർപ്പെടുത്തി. ഭാവിയിൽ പദ്ധതിയിൽ വിപുലപ്പെടുത്തതുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒമാനിലുള്ള സെയിൽസ്മാൻമാരുടെയും വ്യാപാരികളുടെയും കച്ചവട അഭിവൃദ്ധിക്കായുള്ള സഹായങ്ങൾ എത്തിക്കുക, അവർക്ക് ആവശ്യമായ നിയമപരമായ പരിരക്ഷ ഉറപ്പാക്കുക, കൂടാതെ അർഹരായവർക്ക് ചികിത്സാ സഹായങ്ങൾ നൽകുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി ഒമാൻ സെയിൽസ് ഫോറം മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.