മസ്കത്ത്: ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി യു.എസ് നടത്തിയ നേരിട്ടുള്ള വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ച് ഒമാൻ. വിഷയത്തിൽ അങ്ങേയറ്റം ആശങ്ക പ്രകടിപ്പിക്കുന്നതാണ് സുൽത്താനേറ്റിന്റെ പ്രസ്താവന. ഇറാനിലെ അമേരിക്കൻ നടപടി സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുമെന്നും ഇത് അന്താരാഷ്ട്ര സ്ഥിരതക്ക് ഭീഷണിയാണെന്നും സുൽത്തനേറ്റ് ചൂണ്ടിക്കാട്ടി. അടിയന്തരമായി സംഘർഷം ലഘൂകരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും ഒമാൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇത്തരം സൈനിക നടപടികൾ അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്ന് സുൽത്താനേറ്റ് പറഞ്ഞു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തിയത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം.
ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ഉഗ്ര പ്രഹരശേഷിയുള്ള യു.എസ് വ്യോമസേന ബി.2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. യു.എസ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാനും അറിയിച്ചു. മിഡിലീ സ്റ്റിലെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന സൂചന ഇറാനും നൽകിയിട്ടുണ്ട്.
മസ്കത്ത്: മേഖലയിൽ സംഘർഷങ്ങൾ വർധിക്കുന്നതിനിടെ ഒമാനിൽ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.
അന്തരീക്ഷ വികിരണം നിരീക്ഷിക്കുന്നതിനും ഒമാനി വ്യോമാതിർത്തി സംബന്ധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും പ്രത്യേക കമ്മിറ്റി രൂപകരിച്ചിട്ടുണ്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
എന്നാൽ, ഇത്താരം പ്രചാരണം തെറ്റണെന്ന് സി.എ.എപ്രസ്താവനയിൽ പറഞ്ഞു. വ്യോമയാന സുരക്ഷയും ദേശീയ തയാറെടുപ്പും സംബന്ധിച്ച എല്ലാ വിവരങ്ങളും ഔദ്യോഗിക ചാനലുകളിൽനിന്ന് മാത്രമായി സ്വീകരിക്കണമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.