Posted On
date_range Updated On
date_range ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട അഞ്ചുപേരെ ഒമാൻ റോയൽ പൊലീസ് അറസ്റ്റുചെയ്തു
മസ്കത്ത്: രാജ്യത്തെ വിവിധയിടങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട അഞ്ചുപേരെ ഒമാൻ റോയൽ പൊലീസ് അറസ്റ്റുചെയ്തു. വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. ഇബ്രയിലെ ആറു കടകളിൽ കവർച്ച നടത്തിയ പ്രതിയെ നേർത്ത് അൽ ഷർഖിയ ഗവർണറേറ്റ് പൊലീസാണ് അറസ്റ്റുചെയ്തത്. സൗത്ത് അൽ ബാത്തിനയിൽ ആൾമാറാട്ടം നടത്തി പ്രവാസിയിൽ നിന്ന് പണം കവർന്ന പ്രതിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മഹ്ദയിൽ പൊലീസ് നടത്തിയ പരിശോധനയിൽ തെരുവുകളിലെ ഇലക്ട്രിക് തൂണുകളിൽ നിന്ന് വയറുകൾ മോഷ്ടിച്ചതിന് ഒരു ഏഷ്യൻ പൗരനടക്കം മൂന്നുപേരെയാണ് അൽ ബുറൈമി ഗവർണറേറ്റ് പൊലീസ് അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.