ഇന്ത്യയിലെ ടൂറിസം കമ്പനികളുമായി ഒമാൻ പ്രതിനിധികൾ ചർച്ച നടത്തി

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ ടൂ​റി​സം ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​ക​ളു​മാ​യി ഒ​മാ​ൻ പൈ​തൃ​ക, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി. ലോ​ക വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പൊ​തു​വാ​യും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ പ്ര​ത്യേ​കി​ച്ചും ഒ​മാ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​യി​ലെ അ​ഞ്ചു​ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ ഒ​മാ​ൻ പൈ​തൃ​ക, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ടൂ​റി​സം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ച​ർ​ച്ച. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ മാ​ത്ര​മ​ല്ല, അ​ന്താ​രാ​ഷ്​​ട്ര കോ​ൺ​ഫ​റ​ൻ​സു​ക​ൾ​ക്കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും വേ​ദി​യാ​കാ​നു​ള്ള ഒ​മാ​ന്‍റെ സാ​ധ്യ​ത​ക​ൾ​കൂ​ടി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ ടൂ​റി​സ്റ്റു​ക​ൾ​ക്ക്​ അ​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും അ​നു​സ​രി​ച്ചു​ള്ള പാ​ക്കേ​ജു​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കു​ മു​മ്പ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കൂ​ടു​ത​ലാ​യി സ​ഞ്ചാ​രി​ക​ൾ ഒ​മാ​നി​ലേ​ക്ക്​ എ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ടൂ​റി​സം, എ​യ​ർ​ലൈ​ൻ, ഹോ​ട്ട​ൽ ക​മ്പ​നി​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ ​നി​ല​യി​ലേ​ക്ക്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ടൂ​റി​സം സ​ഹ​ക​ര​ണ​ത്തെ എ​ത്തി​ക്കു​ക​യാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ല​ക്ഷ്യം. 

Tags:    
News Summary - Oman representatives held talks with tourism companies in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.