18 പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ രോഗം സ്​ഥിരീകരിച്ചവർ 200 കടന്നു

മസ്​കത്ത്​: ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ മൊത്തം വൈറസ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേർ അസുഖത്തിൽ നിന്ന്​ സുഖം പ്രാപിച്ചിട്ടുണ്ട്​.

ഒമാനിലെ ആദ്യ കോവിഡ്​ മരണം ചൊവ്വാഴ്​ച രാത്രി റിപ്പോർട്ട്​ ചെയ്​തിരുന്നു. മസ്​കത്തിൽ നിന്നുള്ള സ്വദേശി വൃദ്ധനാണ്​ മരണപ്പെട്ടത്​. സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ വീടുകൾക്ക്​ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

Tags:    
News Summary - Oman Reports 18 Covid cases -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.