ഒമാൻ എൻ.ഒ.സി നിയമം ഒഴിവാക്കി; അടുത്ത വർഷം ജനുവരി മുതൽ പ്രാബല്ല്യത്തിൽ

മസ്​കത്ത്​: ഒമാൻ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്​ജക്ഷൻ നിയമം (എൻ.ഒ.സി നിയമം) ഒഴിവാക്കി. ഇത്​ പ്രകാരം ഒരു തൊഴിലുടമക്ക്​ കീഴിൽ രണ്ട്​ വർഷം പൂർത്തിയാക്കിയ വിദേശ തൊഴിലാളിക്ക്​ ആവശ്യമെങ്കിൽ മറ്റൊരു കമ്പനിയിലേക്ക്​ ജോലി മാറാം. ഇതിന്​ തൊഴിൽ കരാറി​​​െൻറ കാലാവധി അവസാനിച്ചതി​​​െൻറയോ പിരിച്ചുവിട്ടതി​​​െൻറയോ തൊഴിൽ കരാർ അവസാനിപ്പിച്ചതി​​​െൻറയോ  തെളിവ്​ ഹാജരാക്കിയാൽ മതിയെന്ന്​ വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തി പൊലീസ്​ ആൻറ്​ കസ്​റ്റംസ്​ ഇൻസ്​പെക്​ടർ ജനറൽ ലെഫ്​.ജനറൽ ഹസൻ ബിൻ ​മുഹ്​സിൻ അൽ ഷിറൈഖി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അടുത്ത വർഷം ജനുവരി ഒന്നുമുതലാകും എൻ.ഒ.സി ഒഴിവാക്കൽ പ്രാബല്ല്യത്തിൽ വരുക. രണ്ടാമത്തെ തൊഴിലുടമയുടെ വിദേശ തൊഴിലാളിയുമായുള്ള കരാറിന്​ ബന്ധപ്പെട്ട സർക്കാർ സംവിധാനത്തി​​െൻറ അനുമതി ആവശ്യമായി വരും. ഇതിനുള്ള വ്യവസ്​ഥകൾ പിന്നീട്​ അറിയിക്കും. വിദേശ തൊഴിലാളിയുടെ റെസിഡൻസ്​ പെർമിറ്റ്​ മാറു​േമ്പാൾ കുടുംബാംഗങ്ങളുടേതും ഒപ്പം മാറുകയും ചെയ്യും.
ഒമാനിലെ പ്രവാസികൾ ഏറെ നാളുകളായി കാത്തിരിക്കുന്നതാണ്​ എൻ.ഒ.സി നിയമത്തി​​​െൻറ നീക്കം ചെയ്യൽ. 2014ലാണ്​ ഇൗ നിയമം നടപ്പിൽ വരുത്തിയത്​. ഇത്​ പ്രകാരം വിദേശികൾക്ക്​ മറ്റൊരു കമ്പനിയിലേക്ക്​ മാറണമെങ്കിൽ നിലവിലെ തൊഴിലുടമയുടെ നോ ഒബ്​ജക്ഷൻ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. അല്ലാത്ത പക്ഷം ഒമാൻ വിട്ട്​ രണ്ട്​ വർഷ കാലയളവിൽ രാജ്യത്തേക്ക്​ തിരിച്ചുവരാൻ അനുമതിയുണ്ടായിരുന്നില്ല.
Tags:    
News Summary - oman removes noc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.