വ്യോമ പാത കൂടുതൽ രാജ്യങ്ങൾക്ക്​ തുറന്ന്​ നൽകി ഒമാൻ

മസ്കത്ത്​: ഒമാന്‍റെ ​വ്യോമപാത കൂടുതൽ രാജ്യങ്ങൾക്കും തുറന്ന്​ നൽകി അധികൃതർ. മാനദന്ധങ്ങൾ പാലിക്കുന്ന രാജ്യങ്ങൾക്ക്​ വ്യോമ പാത തുറന്ന് കൊടുക്കുമെന്ന് ഒമാൻ സിവിൽ ആവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസമാണ്​ അറിയിച്ചത്​. 1944 നടന്ന ചിക്കാഗോ കൺവെൻഷനിലെ കരാർ വ്യവസ്ഥകൾ പാലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സിവിൽ ആവിയേഷൻ അതോരിറ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.

കരാറിൽപെട്ട 193 രാജ്യങ്ങളിലെ അന്താരാഷ്ട്ര യാത്രകൾക്കുപയോഗിക്കുന്ന വിമാനങ്ങൾക്ക് വിവേചനം പാടില്ലെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് വ്യോമ പാത തുറന്ന് കൊടുക്കുന്നതെന്നും അധികൃതർ വ്യക്​തമാക്കി. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ സമയം കുറക്കുന്നതിന്​ നടപടി സഹായകമാകുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - Oman Opens Its Airspace To more countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.