മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിെൻറ ഫലമായുള്ള മഴമേഘങ്ങൾ ഒമാൻ തീരത്തേക്ക് നീങ്ങുന്നു. ഇതുമൂലം തെക്ക്, വടക്കൻ ശർഖിയ ഗവർണറേറ്റുകൾ, അൽ വുസ്ത, മസ്കത്ത്, തെക്കൻ ബാത്തിന, വടക്കൻ ബാത്തിനയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച വൈകുന്നേരം അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയോടെയുള്ള ശക്തമായ മഴയാകും ഉണ്ടാവുക. കടൽ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. ഹജർ പർവതനിരകളുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലും മഴക്ക് വഴിയൊരുക്കിയേക്കും.
ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യും. ന്യൂനമർദത്തിെൻറ ആഘാതം ദോഫാർ, അൽവുസ്ത, തെക്കൻ ശർഖിയ മേഖലകളെ തിങ്കളാഴ്ച വരെ ബാധിക്കുമെന്നും വിവിധ തീവ്രതയിലുള്ള മഴ ഇൗ പ്രദേശങ്ങളിൽ പെയ്യുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആദ്യം അറിയിച്ചിരുന്നത്. നിസ്വ, അൽ ഹംറയടക്കം ദാഖിലിയ ഗവർണറേറ്റിെൻറ ഭാഗങ്ങളിലും ദാഹിറയിലും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മഴ പെയ്തു. അൽ ഹജർ പർവതനിരകളിൽ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെട്ടതാണ് കാരണം. പലയിടങ്ങളിലും ശക്തമായ കാറ്റും ഉണ്ടായി. മസ്കത്തിൽ സുഖകരമായ കാലാവസ്ഥയാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ചൂടിന് നല്ല ആശ്വാസം തന്നെ അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.