കോ​​വി​​ഡി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​നു​​ള്ള അം​​ഗീ​​കാ​​ര​​മാ​​യി ത​​പാ​​ൽ സ്​​​റ്റാ​​മ്പ്​ 

മ​​സ്​​​ക​​ത്ത്​: കോ​​വി​​ഡ്​ മ​​ഹാ​​മാ​​രി​​ക്കെ​​തി​​രാ​​യ അ​​ധി​​കൃ​​ത​​രു​​ടെ പോ​​രാ​​ട്ട​​ത്തി​​നു​​ള്ള അം​​ഗീ​​കാ​​ര​​മാ​​യി ഒ​​മാ​​ൻ പോ​​സ്​​​റ്റ്​ ത​​പാ​​ൽ സ്​​​റ്റാ​​മ്പ്​ പു​​റ​​ത്തി​​റ​​ക്കി. ‘ഒ​​മാ​​ൻ ഫേ​​സ​​സ്​ കൊ​​റോ​​ണ’​​എ​​ന്ന പേ​​രി​​ലു​​ള്ള സ്​​​റ്റാ​​മ്പി​​ന്​ 500​ ബൈ​​സ​​യാ​​ണ്​ വി​​ല. സ്​​​റ്റാ​​മ്പ്​ വി​​ൽ​​പ​​ന​​യി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന വ​​രു​​മാ​​ന​​ത്തി​​െൻറ 40 ശ​​ത​​മാ​​നം കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​െൻറ നേ​​തൃ​​ത്വ​​ത്തി​​ൽ രൂ​​പ​​വ​​ത്​​​ക​​രി​​ച്ച എ​​ൻ​​ഡോ​​വ്​​​മ​െൻറ്​ ഫ​​ണ്ടി​​ലേ​​ക്ക്​ ന​​ൽ​​കു​​മെ​​ന്ന്​ ഒ​​മാ​​ൻ പോ​​സ്​​​റ്റ്​ അ​​റി​​യി​​ച്ചു. 
കോ​​വി​​ഡി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ മു​​ൻ​​നി​​ര​​യി​​ലു​​ള്ള ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യാ​​ണ്​ സ്​​​റ്റാ​​മ്പി​​ൽ ചി​​ത്രീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. സ്​​​റ്റാ​​മ്പി​​നൊ​​പ്പം സു​​വ​​നീ​​റും ക​​വ​​റും അ​​ട​​ക്ക​​മാ​​ണ്​ ല​​ഭി​​ക്കു​​ക. 

കോ​​വി​​ഡ്​ കാ​​ല​​ത്ത്​ അ​​വ​​ശ്യ​​സേ​​വ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​രു​​ടെ സേ​​വ​​നം വി​​ല​​മ​​തി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​താ​​ണെ​​ന്ന്​ ഒ​​മാ​​ൻ പോ​​സ്​​​റ്റ്​ സി.​​ഇ.​​ഒ അ​​ബ്​​​ദു​​ൽ മാ​​ലി​​ക്ക്​ അ​​ൽ ബ​​ലൂ​​ഷി പ​​റ​​ഞ്ഞു. റൂ​​വി, അ​​ൽ ഖൂ​​ദ്, സ​​ലാ​​ല സെ​​ൻ​​ട്ര​​ൽ പോ​​സ്​​​റ്റ്​​​ഒാ​​ഫി​​സ്, അ​​ൽ ഖു​​വൈ​​ർ, സി​​നാ​​വ്, സൂ​​ർ, നി​​സ്​​​വ, റു​​സ്​​​താ​​ഖ്, അ​​ൽ ബു​​റൈ​​മി, ഇ​​ബ്രി, ഖ​​സ​​ബ്​ പോ​​സ്​​​റ്റ്​​​ഒാ​​ഫി​​സു​​ക​​ളി​​ൽ ജൂ​​ലൈ 22 മു​​ത​​ൽ സ്​​​റ്റാ​​മ്പ്​ വി​​ൽ​​പ​​ന​​ക്ക്​ ല​​ഭ്യ​​മാ​​കും. 

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.