മ​സ്​​ക​ത്ത്​: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​ശ്​​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും സാ​മ്പ​ത്തി​ക​മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​ന്ന​തി​നു​മാ​യി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ പ്ര​ത്യേ​ക ക​മ്മി​റ്റി​ക്ക്​ രൂ​പം ന​ൽ​കി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​ണ്​ അ​ധ്യ​ക്ഷ​ൻ. സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ തി​രി​ച്ചു​വ​രു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ അ​നു​യോ​ജ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ ക​മ്മി​റ്റി രൂ​പം ന​ൽ​കു​മെ​ന്നും സു​ൽ​ത്താ​​െൻറ സ്വ​കാ​ര്യ ഒാ​ഫി​സ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ പ്രാ​ദേ​ശി​ക ത​ല​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ സു​ൽ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നാ​യു​ള്ള സു​പ്രീം ക​മ്മി​റ്റി​യു​ടെ ത​ന്നെ ഭാ​ഗ​മാ​യാ​ണ്​ ഇൗ ​ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ക. 

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.