മസ്കത്ത്: ഒമാനിൽ കോവിഡ് ഭേദമായവരുടെ എണ്ണത്തിൽ റെക്കോഡ് വർധന. ആരോഗ്യ മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ കണക്കനുസരിച്ച് 606 പേർക്കാണ് വ്യാഴാഴ്ച രോഗം ഭേദമായത്. വ്യാഴാഴ്ച 778 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 513 പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 14,316 ആയി. 67 പേരാണ് ഇതുവരെ മരണപ്പെട്ടത്. 10,798 പേരാണ് നിലവിൽ അസുഖ ബാധിതർ ആയിട്ടുള്ളത്. പുതിയ രോഗികളിൽ 621 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 10,884 ആയി. ഇവിടെ 1958 പേർക്ക് അസുഖം ഭേദമായി. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
മസ്കത്ത് ഗവർണറേറ്റ്: മത്ര-4486, 1239; മസ്കത്ത് -138, 12; ബോഷർ- 2624, 370; അമിറാത്ത്-427,30; സീബ് -3150,300; ഖുറിയാത്ത്-59,7
വടക്കൻ ബാത്തിന: സുവൈഖ് -232, 90; ഖാബൂറ-56,20; സഹം-147,38; സുഹാർ -305,125; ലിവ -108,28; ഷിനാസ് -109,48.
തെക്കൻ ബാത്തിന: ബർക്ക- 412, 178; വാദി മആവിൽ- 36,11; മുസന്ന-202,58; നഖൽ -60,25; അവാബി- 64,44; റുസ്താഖ് -132,61.
ദാഖിലിയ: നിസ്വ-121, 75; സമാഇൽ-159,95; ബിഡ്ബിദ്-90,50; ഇസ്കി -78,26; മന- 7,3; ഹംറ- 8,7; ബഹ്ല -53,28; ആദം-60,56.
തെക്കൻ ശർഖിയ: ബൂഅലി- 224, 138; ബൂഹസൻ- 8,3; സൂർ-85,46; അൽ കാമിൽ -40,28; മസീറ-2,0.
ബുറൈമി: ബുറൈമി -157,61
ദാഹിറ: ഇബ്രി- 124,57; ദങ്ക്-17, 13; യൻകൽ -8,7.
അൽ വുസ്ത: ഹൈമ-15,0; ദുകം -95,0.
വടക്കൻ ശർഖിയ: ഇബ്ര- 36,9; അൽ ഖാബിൽ-9,5; ബിദിയ -16,6; മുദൈബി -89,24; ദമാ വതായിൻ-21,3; വാദി ബനീ ഖാലിദ് -3,2.
ദോഫാർ: സലാല- 35,18
മുസന്ദം: ഖസബ് -7,5; ദിബ്ബ-1,1; ബുക്ക -1,1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.