സലാല: മാസങ്ങളായി ഹൃദയ സംബന്ധമായ പ്രശ്നങ്ങളാൽ പ്രയാസം നേരിട്ടിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഗഫൂർ തുടർ ചികിത്സക്കായി നാടണഞ്ഞു. വെൽഫെയർ ഫോറം സലാലയാണ് ഇദ്ദേഹത്തിനുള്ള ടിക്കറ്റ് നൽകിയത്. ലോക്ഡൗൺ കാരണം കട തുറക്കാൻ സാധിക്കാതെയായപ്പോൾ ദൈനംദിന െചലവുകൾക്ക് വഴിമുട്ടുകയും കഴിച്ചുകൊണ്ടിരുന്ന മരുന്ന് തീരുകയുമായിരുന്നു. അസുഖം കൂടിയതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആൻജിയോഗ്രാം ചെയ്യാൻ നിർദേശിച്ചു.
സഹായ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ വെൽഫെയർ ഫോറം വർക്കിങ് കമ്മിറ്റിയംഗങ്ങളായ പി.ടി. ഷബീർ, വഹീദ് ചേന്ദമംഗലൂർ എന്നിവരുടെ നേതൃത്വത്തിലാണ് തുടർ നടപടി സ്വീകരിച്ചത്. നാട്ടിൽ പോവുന്നത് വരെയുള്ള മരുന്നുകൾ, ഭക്ഷണക്കിറ്റുകൾ എന്നിവയും എത്തിച്ചുകൊടുത്തു. നേരത്തെ ആൻജിയോപ്ലാസ്റ്റി നിർദേശിക്കപ്പെട്ട ഇദ്ദേഹം മരുന്ന് കഴിച്ച് മുന്നോട്ടുപോവുകയായിരുന്നു.
തുടർന്ന് അടിയന്തരമായി നാട്ടിലെത്തിക്കാൻ ജന സേവനവിഭാഗം കൺവീനർ സജീബ് ജലാൽ എംബസിയുമായി ബന്ധപ്പെടുകയും നിർദേശപ്രകാരം പ്രത്യേക അപേക്ഷ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ചയിലെ വിമാനത്തിൽ യാത്രാനുമതി ലഭ്യമാവുകയും ചെയ്തത്. ഗഫൂറിെൻറ താമസസ്ഥലത്ത് എത്തിയ വെൽഫെയർ ഫോറം സലാല വർക്കിങ് പ്രസിഡൻറ് വഹീദ് ചേന്ദമംഗല്ലൂർ ഗഫൂറിന് സൗജന്യ ടിക്കറ്റ് കൈമാറി. ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം, വർക്കിങ് കമ്മിറ്റിയംഗം മുസ്തഫ പൊന്നാനി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.