ഖസബിൽ റാഫോ നടത്തിയ മെഡിക്കൽ എയർലിഫ്റ്റ് ദൗത്യം
Posted On
date_range Updated On
date_range അടിയന്തര മെഡിക്കൽ എയർലിഫ്റ്റ് നടത്തി റാഫോ
ഖസബ്: ആരോഗ്യനില ഗുരുതരാവസ്ഥയിലായ ഒമാനി കുട്ടിക്കായി റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ (റാഫോ) അടിയന്തര മെഡിക്കൽ ഇവാക്യുവേഷൻ ദൗത്യം വിജയകരമായി പൂർത്തിയാക്കി. മുസന്ദം ഗവർണറേറ്റിലെ ഖസബ് ആശുപത്രിയിൽ നിന്നാണ് കുട്ടിയെ വടക്കൻ ബാതിന ഗവർണറേറ്റിലെ സുഹാർ ആശുപത്രിയിലേക്ക് ഹെലികോപ്റ്ററിൽ മാറ്റിയത്. കുട്ടിക്ക് ആവശ്യമായ പ്രത്യേക ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനായാണ് ദൗത്യം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.