വി​ല​യി​ൽ കൃ​ത്രി​മം: വാ​ണി​ജ്യ സ്​​ഥാ​പ​ന​ത്തി​നെ​തി​രെ കേ​സ്​ 

മ​സ്​​ക​ത്ത്​: ഇ​ല​ക്​​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​യി​ൽ കൃ​ത്രി​മം ന​ട​ത്തി​യ​തി​ന്​ ഒ​മാ​നി​ലെ വാ​ണി​ജ്യ സ്​​ഥാ​പ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത്​ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​താ​യി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.
 പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന വി​ല​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യ വി​ല​യാ​ണ്​ ഇൗ​ടാ​ക്കി​യ​ത്. ഇ​ത്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​​െൻറ കൃ​ത്യ​മാ​യ ലം​ഘ​ന​മാ​ണെ​ന്ന്​ അ​തോ​റി​റ്റി മാ​ർ​ക്ക​റ്റ്​ െറ​ഗു​ലേ​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്​​മ​െൻറ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ഹ​ലീ​ൽ അ​ൽ ഇ​സ്​​മാ​ഇൗ​ലി പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​തോ​റി​റ്റി തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. 

ഇ​തി​നി​ട​യി​ലാ​ണ്​ ഇ​ല​ക്​​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ വി​ല കൂ​ട്ടി വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യ വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ അ​വി​ടെ റെ​യ്​​ഡ്​ ന​ട​ത്തു​ക​യും വി​വ​രം ശ​രി​യാ​ണെ​ന്ന്​ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്​​തു. ശേ​ഷം കേ​സ്​ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി​യ​താ​യി ഹ​ലീ​ൽ അ​ൽ ഇ​സ്​​മാ​ഇൗ​ലി പ​റ​ഞ്ഞു. 

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.