മസ്കത്ത്: രാജ്യത്തെ കോവിഡ്വ്യാപനം കുറക്കാൻ ചടുലമായ നടപടികൾ കൈകൊണ്ടുവരുക യാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. ഇതുവരെ രാജ്യം രോഗബാധയുടെ പാരമ്യ തയിൽ എത്തിയിട്ടില്ല. അടുത്ത രണ്ടാഴ്ചക്കുള്ളിൽ ഇൗ തലത്തിലേക്ക് എത്താനാണിട. തുടർ ന്ന് രോഗികളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.
വ്യാപനം തടയാൻ കൈക്കൊണ്ട നടപടികൾ ആറ് ആഴ്ചക്കുള്ളിൽ ഫലം കാണുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇതുവരെ കൈക്കൊണ്ട നടപടികളിൽ താൻ സംതൃപ്തനാണ്. സർക്കാർ നിർദേശപ്രകാരം ജനങ്ങൾ സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കുന്നത് കോവിഡ് കുതിച്ചുയരാതിരിക്കാൻ സഹായകമായി. ജനങ്ങളുടെ സഹകരണത്തിന് നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകരിൽ ചിലർക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരും രോഗ മുക്തരായിട്ടുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട ഉൗഹാപോഹങ്ങളും വ്യാജവാർത്തകളും കുറക്കാൻ പബ്ലിക് പ്രോസിക്യൂഷെൻറയും ബോധവത്കരണത്തിനും സമൂഹത്തിൽ ശുഭാപ്തി പകരുന്നതിനും മാധ്യമങ്ങളുടെയും ഇടപെടലുകളും സഹായിച്ചിട്ടുണ്ട്. റമദാനിൽ ഒരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്നും ഡോ. അഹമ്മദ് അൽ സഇൗദി ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.