മസ്കത്ത്: ലോക്ഡൗൺ കാലത്തെ വീട്ടിലിരുപ്പ് പരമാവധി സർഗാത്മ കമാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. വായനയും ചിത്രരചനയും പാചക പരീക്ഷണങ്ങളും ഫോേട്ടാഗ്രഫിയും വിഡിയോഗ്രഫിയും ഒക്കെയായി സമയം കൊല്ലുന്ന മുതിർന്നവർക്കൊപ്പം കുട്ടികളും സജീവമായി രംഗത്തുണ്ട്. വാദി കബീർ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥി അമീനും മൂന്നാം ക്ലാസിൽ പഠിക്കുന്ന അഹ്ലാമും ചേർന്ന് തയാറാക്കിയ മിനി വെബ്സീരീസ് ഒമാനിൽനിന്നുള്ള ലോക്ഡൗൺ സൃഷ്ടികളിൽ ഏറ്റവും പുതിയതാണ്.
അവരുടെ വീട്ടിലെ കൃഷിത്തോട്ടത്തിൽനിന്ന് പറിച്ചെടുത്ത കറ്റാർ വാഴ (അലുവേര) യുടെ ഇലയിലെ അകക്കാമ്പ് (ജെൽ) കൊണ്ട് പോഷകസമ്പുഷ്ടമായ ജ്യൂസ് ഉണ്ടാക്കുന്ന കഥയാണ് ഇൗ മിനി വെബ്സീരീസിലൂടെ പറയുന്നത്. കഴിഞ്ഞ 23ന് അപ്ലോഡ് ചെയ്ത ‘ഒരു ജ്യൂസ് അങ്കം’ എന്ന വിഡിയോ ഇതിനകം ആയിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. റൂവിയിൽ അൽ റയ്യാൻ ഗ്രാഫിക്സ് നടത്തുന്ന എറണാകുളം സ്വദേശി അബ്ദുറഹ്മാെൻറയും സുമയ്യയുടെയും മക്കളാണ് അഹ്ലാമും അമീനും. സമൂഹ മാധ്യമങ്ങളിൽനിന്ന് ലഭിച്ച പ്രോത്സാഹനം അടുത്ത വിഡിയോ ചെയ്യാൻ അവർക്ക് പ്രചോദനമായിരിക്കയാണ്. Chinnu’s Bliss എന്ന യുട്യൂബ് ചാനലിൽ വിഡിയോ കാണാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.